യുഎഇയിലെ ‘ഒരുമ’ കല്‍പകഞ്ചേരിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം പറന്നിറങ്ങി : കോഴിക്കോട് എത്തിയത് 183 യാത്രക്കാര്‍

ദുബായ് : മലപ്പുറം കല്‍പകഞ്ചേരി നിവാസികളുടെ യുഎഇ കൂട്ടായ്മയായ ഒരുമ കല്‍പകഞ്ചേരി ചാര്‍ട്ടര്‍ ചെയ്ത വിമാനം കേരളത്തിലെത്തി. യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേയ്ക്കായിരുന്നു ഈ ആദ്യ സര്‍വീസ്. കൊവിഡ് പ്രത്യാഘാതങ്ങള്‍ മൂലം യുഎഇയില്‍  കുടുങ്ങിയ കല്‍പകഞ്ചേരി-തിരൂര്‍  പ്രദേശവാസികളെ  നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒരുമ മുഖ്യ രക്ഷാധികാരി ഷംസുദ്ദീന്‍ മുഹിയുദ്ദീന്‍, വിമാനം ഫ്ളാഗ് ഓഫ് ചെയ്തു.

175 യാത്രക്കാരും എട്ട് കുട്ടികളുമായി ആകെ 183 യാത്രക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്തു. ദുബായ് ഭരണാധികാരിയുടെ കൊട്ടാരം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന അന്തരിച്ച അസ്‌ലം ബിന്‍ മുഹിയുദ്ധീനായിരുന്നു ഒരുമയുടെ സ്ഥാപക ചെയര്‍മാന്‍. വിമാന യാത്രകാര്‍ക്കുളള കിറ്റുകളും ഭക്ഷണവും അസ്‌ലം ബിന്‍ മുഹിയുദ്ദീന്‍റെ മകന്‍ റാഷിദ് ബിന്‍ അസ്‌ലം വിതരണം ചെയ്തു. ഒരുമ കല്‍പകഞ്ചേരി  പ്രസിഡണ്ട് ബഷീര്‍ പടിയത്ത്  , ടീം തിരൂരിന്‍റെ കൊവിഡ് ഹെല്‍പ്പ് ഡെസ്‌ക് ചെയര്‍മാന്‍ ഡോ. അന്‍വര്‍ അമീന്‍ , അബ്ദുല്‍വാഹിദ് മയ്യേരി, റാഷിദ് അസ്ലം ബിന്‍ മുഹിയുദ്ദീന്‍ , അബ്ദുസ്സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍ ,  അന്‍വര്‍ നഹ, സിദ്ദീഖ് കാലടി, സീതി പടിയത്ത് , സലാഹ് എ പി എന്നിവര്‍ പങ്കെടുത്തു.

ഒരുമ ഭാരവാഹികളായ സക്കീര്‍ ഹുസ്സയിന്‍ , ഇഖ്ബാല്‍ പന്നിയത്ത് , ഇബ്രാഹിം കുട്ടി,  ഇഖ്ബാല്‍ പള്ളിയത്ത് , മജീദ് ഫാല്‍ക്കണ്‍, ഇബ്രാഹിം കെപി, ഹാഷിര്‍ കള്ളിയത്ത്, ഷഫീഖ്, സൈതലവി കെ പി. ജലീല്‍,  ടീം തിരൂര്‍ ഭാരവാഹികളായ ഷാഫി തിരൂര്‍, അബ്ദുല്‍ വഹാബ്, വിജയന്‍ വാരിയത്ത്, ഹാരിസ്, സഹീര്‍ അടിപ്പാട്ട് എന്നിവരും നേതൃത്വം നല്‍കി.
നാട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ബസ്സ് , ആംബുലന്‍സ് യാത്ര, ക്വാറന്‍റൈന്‍ സൗകര്യം, എന്നിവ സജ്ജമാക്കാന്‍ സുബൈര്‍, ലത്തീഫ്, നൗഷാദ്, സിറാജ്, റസാഖ്, എന്നിവരടങ്ങിയ സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. ചാര്‍ട്ടേഡ് വിമാനത്തില്‍ ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവര്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, വീസ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കും മുന്‍ഗണന നല്‍കി.

Comments (0)
Add Comment