ഫിറോസ് കുന്നുംപറമ്പിലിനെതിരെ അധിക്ഷേപ പരാമർശം ; ജലീലിനെതിരെ പരാതി

Jaihind News Bureau
Friday, March 19, 2021

 

മലപ്പുറം : തവനൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി. ജലീലിനെതിരെ സംസ്ഥാന പൊലീസ്‌ മേധാവിക്കും ഇലക്ഷൻ കമ്മീഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് പരാതി നൽകി. ചാനല്‍ അഭിമുഖത്തിലെ ജലീലിന്‍റെ പരാമർശം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധവും സമൂഹത്തില്‍  ചേരിതിരിവുകള്‍ സൃഷ്ടിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.