തിരുവനന്തപുരം: നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസില്‍ മരം മുറിക്കുന്നതിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇന്നലെ നവകേരള ബസ് ക്ലിഫ് ഹൗസില്‍ കൊണ്ടുവന്നിരുന്നു. അപ്പോള്‍ തടസമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. നേരത്തെ നവകേരള ബസിന് വേണ്ടി മതിലുകള്‍ പൊളിക്കുന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് നവകേരള സദസ് ജില്ലയില്‍ പ്രവേശിച്ചത്.