വടകര താലൂക്ക് ഓഫീസിൽ തീപിടുത്തം : വൻ നാശനഷ്ട്ടം ; അട്ടിമറി സാധ്യത

Jaihind Webdesk
Friday, December 17, 2021

കോഴിക്കോട് വടകര താലൂക്ക് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ട്ടം. ഓഫീസ് പൂർണമായും കത്തിനശിച്ചു.
അതേസമയം സംഭവത്തിൽ ആട്ടിമറിയുണ്ടെന്നാണ് സൂചന. സമഗ്രമായ സന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉച്ചയ്ക്കുശേഷം വടകരയിൽ യോഗം ചേരും.

ഇന്ന് പുലർച്ച അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതിനെത്തുടർന്ന് താലൂക്ക് ഓഫീസിലെ ഫയലുകൾ പൂർണമായും കത്തി നശിച്ചു. ഇവിടെനിന്നും പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടര്‍ന്നു. നാദാപുരം, തലശ്ശേരി, പേരാമ്പ്ര , കൊയിലാണ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം അട്ടിമറി സാധ്യത കണക്കിലെടുത്തു ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

കെഎസ്ഇബിയുടെ കണക്ഷനിൽ ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി  ഡപ്യൂട്ടി എഞ്ചിനിയർ അറിയിച്ചു. കെട്ടിടത്തിനുള്ളിലെ വയറിംഗിൽ എന്തെങ്കിലും പ്രശനമുണ്ടായോ എന്ന് കൂടുതൽ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.