സുപ്രീം കോടതിയിൽ തീപിടിത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം, ഒഴിവായത് വൻ ദുരന്തം

 

ഡൽഹി: സുപ്രീം കോടതിയിൽ തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോടതി നമ്പർ 11,12 ലാണ് തീപിടിത്തുമുണ്ടായത്. നിയന്ത്രണ വിധേയമാണെന്നും വലിയ തീപിടിത്തമല്ലെന്നുമാണ് റിപ്പോർട്ട്. വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് 11,12ലെ കോടതി നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്.

Comments (0)
Add Comment