കൊച്ചി ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

Jaihind Webdesk
Monday, May 27, 2019

Kochi Fire

കൊച്ചി: എറണാകുളം ബ്രോഡ്‌വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തുള്ള കടകളിലേക്കും പടരുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് സമീപത്തുള്ള എല്ലാ കടകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഫയര്‍ഫോഴ്സിനൊപ്പം മാര്‍ക്കറ്റിലെ തൊഴിലാളികളും പ്രദേശവാസികളും തീയണയ്ക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്. ഇതുവരെ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് അപകടങ്ങളുണ്ടായതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തുള്ള കടകളിലേക്ക് തീ പടരാനുള്ള സാഹചര്യമുള്ളതിനാല്‍ തീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഫയര്‍ഫോഴ്സും തൊഴിലാളികളും.

teevandi enkile ennodu para