കണ്ണൂർ ധർമ്മശാലയില്‍ തീപിടിത്തം; പ്ലൈവുഡ് ഫാക്ടറി പൂർണമായും കത്തിനശിച്ചു

കണ്ണൂർ: ധർമ്മശാലയിൽ വൻ അഗ്നിബാധ. അഫ്ര പ്ലൈവുഡ് ഫാക്ടറിയിലാണ് ഇന്നലെ രാത്രി 11.30 ഓടെ തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്‌സും നാട്ടുകാരും നടത്തിയ ശ്രമത്തിന് ഒടുവിൽ രാവിലെ 6 മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.

തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നായി 10 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. ഫാക്ടറി പൂർണമായും കത്തിനശിച്ചു. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ട് ആവാം അപകടത്തിലേക്ക് നയിച്ചത് എന്നാണ് സംശയിക്കുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Comments (0)
Add Comment