പാലക്കാട് : മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം തലക്കളത്തൂര്‍ സ്വദേശി മുഹമ്മദ് ബഷീർ (58) പട്ടാമ്പി സ്വദേശി പുഷ്പലത (42) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സെത്തി തീയണച്ചു. രാവിലെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. രണ്ട് പേരെ പുറത്തെത്തിക്കാൻ വൈകി. ഇവരാണ് അപകടത്തിൽപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.