തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം : ജയന്ത് സിൻഹയ്ക്കെതിരേ പോലിസ് കേസ്

Jaihind Webdesk
Wednesday, March 20, 2019

തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയ്ക്കെതിരേ പോലിസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച റാഞ്ചി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ ഔദ്യോഗിക ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെ വോട്ടഭ്യർഥിച്ചതിനാണ് കേസ്.

ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കവെ വോട്ട് ചോദിച്ചതിനാണു കേസ് ശനിയാഴ്ച റാഞ്ചി ഐഐഎമ്മിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് സിൻഹ, പ്രസംഗത്തിൽ രാഷ്ട്രീയം കലർത്തിയത്. അഞ്ചു വർഷത്തേക്കു കൂടി നിങ്ങളുടെ അനുഗ്രഹാശിസുകൾ’ വേണമെന്ന് സിൻഹ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിൻറെ നിർദേശത്തിൻറെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റർ ചെയ്തതെന്ന് റാഞ്ചിയിലെ ഖേൽഗാവ് പോലീസ് അറിയിച്ചു ജാർഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തിൽനിന്നുള്ള ബിജെപി എംപിയാണ് കേന്ദ്ര വ്യോമയാന സഹമന്ത്രിയായ സിൻഹ

teevandi enkile ennodu para