സിബിഐ സ്‌പെഷ്യൽ ഡയറക്ടർ ഉള്‍‍പ്പെട്ട കോഴക്കേസിൽ നരേന്ദ്രമോദിക്കെതിരെ രാഹുൽ

Jaihind Webdesk
Monday, October 22, 2018

സിബിഐ സ്‌പെഷ്യൽ ഡയറക്ടർ ഉള്‍‍പ്പെട്ട കോഴക്കേസിൽ നരേന്ദ്രമോദിക്കെതിരെ രാഹുൽഗാന്ധി. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണിലുണ്ണി ആയ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ കോൺഗ്രസ് അധ്യക്ഷൻ മോദി സിബിഐയെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമാക്കിയെന്നും ആരോപിച്ചു.

വിവാദ മാംസവ്യാപാരി മൊയിൻ അഖ്തർ ഖുറേഷിയിൽനിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സിബിഐയിലെ രണ്ടാമനും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയെ സിബിഐ പ്രതിചേർത്തത്. കേസില്‍ ഒന്നാം പ്രതിയാണ് അസ്താന. ചാരസംഘടനയായ ‘റോ’യിലെ രണ്ടാമൻ സാമന്ത് കുമാർ ഗോയലും കേസിൽ പ്രതിയാണ്. അസ്താനയും ഖുറേഷിയുമായുള്ള ഇടപാടിനു കൂട്ടുനിന്നുവെന്നതാണ് സാമന്തിനെതിരെയുള്ള ആരോപണം.[yop_poll id=2]