ട്രഷറികൾ പണം നൽകാത്തതിനാൽ കോട്ടയം ജില്ലാപഞ്ചായത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത് കോട്ടയം ജില്ലാ പഞ്ചായത്തിനാണ്. ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി പറഞ്ഞു.
ട്രഷറി ബാൻ സംസ്ഥാനത്തെ ജില്ലാപഞ്ചായത്തുകളെ ആകെ വലച്ചിരിക്കുകയാണ്. ധനകാര്യ മന്ത്രി പറഞ്ഞ സമയം കഴിഞ്ഞിട്ടും അപ്രഖ്യാപിത നിരോധനം തുടരുന്നു. 6 കോടി 10 ലക്ഷം രൂപയാണ് കോട്ടയം ജില്ലാ പഞ്ചായത്തിന് ലഭിക്കാനുള്ളത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ള ജില്ലാ പഞ്ചായത്തും കോട്ടയം തന്നെ.
തുക ലഭിക്കാത്തതിനാൽ തുടർ നിർമ്മാണപ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ആവാത്ത അവസ്ഥയാണ്.
പണം അനുവദിച്ചു കിട്ടിയില്ലെങ്കിൽ നിർമ്മാണം തുടരാനാ കില്ലെന്ന് കോൺട്രാക്ടേഴ്സും പറയുന്നു.
എത്രയും പെട്ടെന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി പറഞ്ഞു.