ടി.എൻ പ്രതാപന്‍റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Tuesday, March 19, 2019

തൃശൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്‍റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകന്‍ മാത്രമല്ല സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്‍റെ ഉജ്വല മാതൃകയുമാണെന്ന് മമ്മൂട്ടി പറഞ്ഞു. നൻമ നിറഞ്ഞ മനസ്സിനുടമയായ പ്രതാപൻ തീർത്തും സെക്യുലർ ആണെന്നും അദ്ദേഹം പറഞ്ഞു.  തനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ് പ്രതാപനെന്നും തന്‍റെ ആത്മ സുഹൃത്താണെന്നും മമ്മൂട്ടി പറഞ്ഞു.  പ്രതാപൻ ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും  തന്‍റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതാക്കളായ സി.എ മുഹമ്മദ്‌ റഷീദ്, എ.പ്രസാദ്, രവി താണിക്കൽ, വിജയ് ഹരി എന്നിവരും പങ്കെടുത്തു.