മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജർമൻ ഫുട്‌ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്‍റെ സ്‌ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്‌സ്‌കിക്ക്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ മറികടന്നാണ് ലെവൻഡോവ്‌സ്‌കി പുരസ്‌കാര ജേതാവായത്. ഇംഗ്ലീഷ് താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം.
ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും ആരാധകവോട്ടും അടിസ്ഥാനമാക്കിയാണ് പുരസ്‌കാര ജേതാക്കളെ നിർണയിച്ചത്.
2018ല്‍ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കിയത് ഒഴിച്ചാല്‍ മെസിയും റൊണാണ്‍ഡോയും അല്ലാതെ ഈ പുരസ്കാരം നേടുന്ന ആദ്യ താരമാണ് ലെവന്‍ഡോവസ്കി.
ഏറ്റവും മികച്ച ആരാധകന് നല്‍കുന്ന ഫിഫ ഫാന്‍ പുരസ്കാരം ഇത്തവണ ബ്രസീല്‍ ക്ലബ്ബായ റെസിഫെയുടെ മാരിവാള്‍ഡോ ഫ്രാന്‍സിസ്കോ ഡാ സില്‍വയ്ക്ക് ലഭിച്ചു. തന്‍റെ ടീമിന്‍റെ ഹോം മത്സരങ്ങള്‍ കാണാനായി 60 കിലോമീറ്ററാണ് മാരിവാള്‍ഡോ നടന്ന് എത്തുന്നത്.