തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എൻ 1, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 20 പേർക്ക് എലിപ്പനിയും 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഈ മാസം രണ്ടുപേർക്കാണ് കോളറ സ്ഥിരീകരിച്ചത്. പകർച്ചവ്യാധി വ്യാപിക്കുന്ന സാഹചര്യത്തിൽ തടയുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.