ദുരന്ത നിവാരണ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി വിതരണം ചെയ്തു

വയനാട് ജില്ലയിലെ ദുരന്ത നിവാരണ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് രാഹുൽ ഗാന്ധി എം പി വിതരണം ചെയ്തു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പരിശീലനം ലഭിച്ച 400 പേർക്കാണ് രാഹുൽ ഗാന്ധി സർട്ടിഫിക്കറ്റുകൾ നൽകിയത്.

കഴിഞ്ഞ പ്രളയകാലത്ത് മികച്ച രീതിയിൽ രക്ഷാ പ്രവർത്തനം നടത്തിയ വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തകരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി സി സി പ്രസിഡൻറ് ഐ.സി ബാലകൃഷ്ണൻ എം എൽ എ, ജില്ലാ കലക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

rahul gandhiWayanadDisaster Managment
Comments (0)
Add Comment