മാൻ കൊമ്പുകളുമായി അച്ഛനും മകനും വനംവകുപ്പിന്‍റെ പിടിയില്‍

Jaihind Webdesk
Thursday, April 11, 2019


ഏഴ് മാൻ കൊമ്പുകളുമായി അച്ഛനും മകനും വനംവകുപ്പിന്‍റെ പിടിയില്‍. വാഗമൺ ചക്കി മാലി തൊട്ടിപ്ലാക്കൽ സണ്ണി എന്ന ബനഡിക്റ്റ്(50), മകൻ ബിബിൻ (26) എന്നിവരാണ് പിടിയിലായത്. വിൽപ്പനക്കായി ഓട്ടോറിക്ഷയിൽ മാൻകൊമ്പ് കൊണ്ടു പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.ഇവരുടെ പക്കൽ നിന്നും തോക്കും കണ്ടെത്തി.