ഉത്തർപ്രദേശില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ചു കൊന്നു

Jaihind News Bureau
Wednesday, February 12, 2020

ഉത്തർപ്രദേശില്‍ ബലാൽസംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ തിലക് നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. 6 മാസം മുൻപാണ് പെണ്‍കുട്ടി ഷികോഹബാദിൽ പീഡനത്തിനു ഇരയായത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി ഫിറോസാബാദ് പോലീസ് മേധാവി സച്ചിന്ദ്ര പട്ടേൽ പറഞ്ഞു. 5 സംഘങ്ങൾ ആയി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. പെണ്കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലമായ ഷികോഹബാദിലെ ഇൻസ്പെക്ടർ അടക്കമുള്ളവർക്ക് എതിരിയാണ് പ്രാഥമിക നടപടി.