പതിമൂന്നുകാരന് ക്രൂരമർദ്ദനം, ദൃശ്യം പുറത്ത് ; പിതാവ് അറസ്റ്റില്‍

Jaihind Webdesk
Saturday, August 28, 2021

കൊല്ലം : കടയ്ക്കലിൽ 13വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കൽ കുമ്മിൾ ഊന്നുകൽ കാഞ്ഞിരത്തുമ്മൂടുവീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. കുട്ടിയുടെ മാതാവിന്‍റെ ആദ്യ വിവാഹത്തിലുള്ള മകനെ കാണാൻ പോയതിനാണ് കുട്ടിയെ പിതാവ് ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തത്.

മർദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് കടയ്ക്കൽ സി.ഐയെ വിളിച്ച് പരാതിപറയുകയും തുടർന്ന് പൊലീസ് എത്തി പിതാവ് നാസറുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടിക്ക് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
പിതാവ് നാസറുദ്ദീനെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.