കർഷക സമരം 42-ാം ദിവസത്തിലേക്ക് ; ദേശ് ജാഗരൺ അഭിയാന് തുടക്കം, ട്രാക്ടർ മാർച്ച് നാളെ

Jaihind News Bureau
Wednesday, January 6, 2021

 

ന്യൂഡല്‍ഹി  : കാർഷിക നിയമത്തിനെതിരായ ഡൽഹി അതിർത്തികളിലെ കർഷക പ്രതിഷേധം 42-ാം ദിവസവും തുടരുന്നു. കർഷക സംഘടനകൾ ആഹ്വനം ചെയ്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ദേശ് ജാഗരൺ അഭിയാന് തുടക്കമായി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ പരേഡിന് മുന്നോടിയായി ഡൽഹി അതിർത്തികളിൽ നാളെ ട്രാക്ടർ മാർച്ച് നടത്തും. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയാണ് സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച.