പ്രതിഷേധം വ്യാപിപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ ; 17 ന് കൂടുതൽ സമരപ്രഖ്യാപനങ്ങൾ, ട്രാക്ടർ റാലിയിൽ മാറ്റമില്ല

Jaihind News Bureau
Saturday, January 16, 2021

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരുമായുള്ള ഒന്‍പതാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെ സമരം വ്യാപിപ്പിക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. 17 ന് കൂടുതൽ സമരപ്രഖ്യാപനങ്ങൾ ഉണ്ടാകും. റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ച ട്രാക്ടർ റാലിയിൽ മാറ്റമില്ലെന്നും കർഷക സംഘടനകൾ ആവർത്തിച്ചു. റാലി സമാധാനപരമായിരിക്കും എന്നാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് കർഷരുടെ മറുപടി.

നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികളിൽ ചർച്ച ആകാമെന്നുമുള്ള നിലപാട് കേന്ദ്രം ആവർത്തിച്ചതോടെയാണ് ഇന്നലെ നടന്ന 5 മണിക്കൂർ നീണ്ട ചർച്ചയും പരാജയപ്പെട്ടത്. 19ന് 10-ാം വട്ട ചർച്ച നിശ്ചയിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡൽഹി അതിർത്തികളിലെ കർഷകരുടെ സമരം 52 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.