മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വീണ്ടും സമരത്തിന് കർഷക സംഘടനകൾ

Jaihind Webdesk
Wednesday, December 21, 2022

ന്യൂഡല്‍ഹി: മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വീണ്ടും സമര പ്രഖ്യാപനത്തിന് ഒരുങ്ങി കർഷക സംഘടനകൾ. ഇതിനായി ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ശനിയാഴ്ച ചേരും. പതിനേഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. നേരത്തെ കർഷക സമരത്തിൽ സർക്കാർ അംഗീകരിക്കാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനാണ് വീണ്ടും സമരവുമായി സംഘടനകൾ രംഗത്ത് വരുന്നത്.