ഇതാണോ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍? സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സര്‍ക്കാരിന്റെ അനാവശ്യ ധൂര്‍ത്തെന്ന് കെസി വേണുഗോപാല്‍


ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയുടെ പശ്ചാതലത്തില്‍ സംസ്ഥാനസര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം പി പറഞ്ഞു. ഔദാര്യമല്ല കര്‍ഷകര്‍ ആവശ്യപ്പെടുന്നത്, കൃഷി ചെയ്തുണ്ടാക്കിയ നെല്ലിന്റെ കൂലിയാണ്. അനാവശ്യ ധൂര്‍ത്താണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം ധൂര്‍ത്ത് കുറയ്ക്കണം.ഇതാണോ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

Comments (0)
Add Comment