വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

Jaihind News Bureau
Sunday, November 15, 2020

വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. സത്യജിത്ത് റേയുടെ സിനിമകളിലൂടെയാണ് സൗമിത്ര ചാറ്റര്‍ജി ശ്രദ്ധേയനായത്. അപുര്‍ സന്‍സാര്‍, ചാരുലത അടക്കം റേയുടെ 14 സിനിമകളില്‍ വേഷമിട്ടു. ദാദാസാഹിബ് ഫാല്‍ക്കേ പുരസ്കാരവും പത്മഭൂഷണും നേടിയിട്ടുണ്ട്.