ആന്തുരിലെ പ്രവാസി വ്യവസായുടെ ആത്മഹത്യ : സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

ആന്തുരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന് സാജന്‍റെ കുടുംബം. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി.നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് സാജന്‍റെ ഭാര്യ ബീന. അന്വേഷണ സംഘം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഡിജിപിക്കും ഇതു സംബന്ധിച്ച് പരാതി  പരാതി നൽകിട്ടുണ്ട്.

ആന്തുരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സാജന്‍റെ ഭാര്യ ബീന മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. നിലവിലെ കേസന്വേഷണത്തിൽ വിശ്വാസമില്ലെന്നും, ആത്മഹത്യ ചെയ്ത സംഭവം സി ബി ഐ അന്വേഷിക്കണമെന്നാണ് ബീന ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസ് അന്വേഷണം നടക്കുന്നതിനിടെ തന്നെയും കുടുംബത്തെയും വ്യത്യസ്ത മാധ്യമങ്ങളിലൂടെ അപമാനിക്കുവാൻ ശ്രമിക്കുന്നതായും ബീന പരാതിയിൽ പറയുന്നു.ജോലിയിൽ വീഴ്ച വരുത്തിയ നഗര സഭ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് വേണ്ടി തനിക്കും കുടുംബത്തിനും എതിരെ മാധ്യമങ്ങളിലൂടെയും മറ്റും അപവാദ പ്രചാരണം നടത്തുന്നു.ഇത്തരം വാർത്ത പ്രചരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണം.

തനിക്കും കുടുംബത്തിനും എതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനെ വിലക്കണമെന്നും ബീന കത്തിൽ ആവശ്യപ്പെടുന്നു. തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്ന ഉദ്യോഗസ്ഥനെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കണം. അതോടപ്പം അപവാദ പ്രചരണത്തെ തുടർന്ന് താനും കുടുംബവും മാനസികമായി തളർന്നതായും ബീന പരാതിയിൽ പറയുന്നുണ്ട്. മകളുടെ മൊഴി നൽകി എന്ന രീതിയിലാണ് തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്നും ബീന വ്യക്തമാക്കുന്നു. കുടുംബപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.

അന്വേഷണം വഴി തിരിച്ചു വിടുകയെന്നതാണ് ഇത്തരം വാർത്തകളുടെ ലക്ഷ്യം. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി മകൾ മൊഴി നൽകിയെന്ന വ്യാജ വാർത്ത അന്വേഷണ ഉദ്യോഗസ്ഥരും മറ്റും പ്രചരിപ്പിക്കുന്നു. ഇത്തരമൊരു മൊഴി മകൾ ആർക്കും നൽകിയിട്ടില്ല. നിലവിലെ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ല.ഈ സാഹചര്യത്തിൽ സാജന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാണ് സാജന്‍റെ ഭാര്യ ബീനയുടെയും കുടുംബത്തിന്‍റെയും ആവശ്യം.

beenaKannurAnthoorsajan
Comments (0)
Add Comment