ബാലഭാസ്കറിന്‍റെ മരണം അന്വേഷിക്കണമെന്ന് കുടുംബം

Jaihind Webdesk
Friday, November 23, 2018

സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ അപകടമരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ബാലഭാസ്കറിന്‍റെ പിതാവ് സി.കെ ഉണ്ണിയാണ് പരാതി നൽകിയത്.

സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. ബാലഭാസകറിന്‍റെ ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുനൻ എന്നിവരുടെ മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണം. പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നൽകണമെന്നും പരാതിയിൽ ആവശ്യെപ്പെട്ടിട്ടുണ്ട്.

തൃശൂരിൽ നിന്ന് ബാലഭാസ്ക്കർ തിടുക്കത്തിൽ തിരുവനന്തപുരേത്തക്ക് തിരിച്ചതിനെ കുറിച്ച് അന്വേഷിക്കണം. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ആശുപത്രിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്മുണ്ട്. വാഹന അപകടത്തിൽ ബാലഭാസ്കറും മകളും മരണമടഞ്ഞിരുന്നു.