‘ഞങ്ങളുടെ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണം’

Jaihind Webdesk
Wednesday, February 27, 2019

ഞങ്ങളുടെ മക്കളുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്ന് കൃപേഷിന്‍റെ അച്ഛൻ കൃഷ്ണനും ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണനും പറഞ്ഞു. പെരിയ ഇരട്ട കൊലപാതക കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന 48 മണിക്കൂർ നിരഹാര സമര പന്തലില്‍ എത്തിയതായിരുന്നു ഇരുവരും.

വികാരനിര്‍ഭരമായിരുന്നു സമരപ്പന്തലിലേയ്ക്കുള്ള ഇരുവരുടെയും കടന്നു വരവും അവരുടെ വാക്കുകളും.

നീതി കിട്ടും വരെ മരണം വരെ സെക്രട്ടേറ്റിന് മുന്നില്‍ അടക്കം സമരം ചെയ്യാൻ തയ്യാറാണെന്നും സത്യനാരായണൻ പറഞ്ഞു.