വ്യാജ പ്രചരണം; ഡിജിപിക്ക് പരാതി നല്‍കി വി.ഡി.സതീശന്‍

തിരുവനന്തപുരം: വ്യാജ പ്രചരണം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിതദുരന്തമെന്നു കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്‍.’- എന്ന തലക്കെട്ടില്‍ സിപിഎം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. വ്യാജ പ്രചരണം നടത്തിയ ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Comments (0)
Add Comment