വ്യാജപ്രചാരണം; ജോയ്സ് ജോർജിനെതിരെ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് ഡീന്‍ കുര്യാക്കോസ്

 

ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജിനെതിരെ അപകീര്‍ത്തികേസ് ഫയല്‍ ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. പാരത്വ നിയമഭേദഗതിക്കെതിരെ ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്‍റില്‍ വോട്ടുചെയ്തില്ല എന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ് നിലവിലെ എംപി കൂടിയായ ഡീന്‍ കോടതിയെ സമീപിച്ചത്. അതേസമയം നിയമപരമായി നേരിടുമെന്ന് ജോയ്സ് ജോര്‍ജ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ദിവസങ്ങളിലാണ് ജോയിസ് ജോര്‍ജ് സാമൂഹ്യമാധ്യമ അക്കൌണ്ടിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ 15ദിവസത്തിനുള്ളില്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും ഇല്ലെങ്കില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും അറിയിച്ച് നേരത്തെ ഡീന്‍ കുര്യാക്കോസ് വക്കീല്‍ നോട്ടീസയച്ചിരുന്നു. ഇതിന് പ്രതികരണമില്ലാതെ വന്നതോടെയാണ് അപകീർത്തി കേസ് ഫയല്‍ ചെയ്തത്. മുട്ടത്തെ ഇടുക്കി സിജെഎം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ റെജി ജി. നായർ മുഖേനയാണ് കേസ് നൽകിയിരിക്കുന്നത്.

അതേസമയം പരമാര്‍ശത്തില്‍ പാളിച്ചയില്ലെന്നാണ് ജോയ്സ് ജോര്‍ജിന്‍റെ പ്രതികരണം. അരെയും അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചിട്ടില്ല. നിയമപരമായി നേരിടുമെന്നും ജോയ്സ് ജോര്‍ജ് പ്രതികരിച്ചു. നഷ്ടപരിഹാരക്കേസ് കൂടി നൽകുമെന്നാണ് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ വ്യക്തമാക്കി. പാർലമെന്‍റ് രേഖകളുടെ വിവരങ്ങളും ഫേസ്ബുക്കിൽ പച്ചക്കള്ളം വിളിച്ച് പറഞ്ഞതിന്‍റെ പകർപ്പും സഹിതമാണ് കേസ് നൽകിയിട്ടുള്ളത് എന്നും അഭിഭാഷകർ വ്യക്തമാക്കി.

Comments (0)
Add Comment