കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ

കള്ളവോട്ട് ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമം ഐ. പി. സി 171 D, 171 F പ്രകാരം ക്രിമിനൽ കേസെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ അറിയിച്ചു. കള്ള വോട്ടാണെന്ന് സംശയമുണ്ടായാൽ ബൂത്തിലുള്ള പോളിംഗ് ഏജന്‍റിന് ചോദ്യം ചെയ്യാനാവും. ഈ സാഹചര്യത്തിൽ പ്രിസൈഡിംഗ് ഓഫീസർ പ്രാഥമിക പരിശോധന നടത്തി കള്ളവോട്ട് ചെയ്തയാളെ പോലീസിലേൽപിക്കുകയും പരാതി നൽകുകയും ചെയ്യും.

ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടർമാ‌‌‌‌‌‌‌രാണ് കേരളത്തിലുള്ളത്. ഇതില്‍ 1,34,66,521 പേ‌‌ർ സ്ത്രീകൾ, 1,26,84,839 പുരുഷന്മാ‌ർ, 174 ട്രാൻസ്ജെന്‍ഡറുകൾ. രാവിലെ ഏഴ് മണിക്ക് തുടങ്ങി വൈകിട്ട് ആറിന് അവസാനിക്കുന്ന വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത് 24,970 പോളിംഗ് സ്റ്റേഷനുകളും 35,193 വോട്ടിംഗ് യന്ത്രങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

Teeka Ram Meena
Comments (0)
Add Comment