രാഹുലിനെതിരെ നെറികെട്ട പ്രചരണവുമായി സൈബര്‍ സംഘികള്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Jaihind Webdesk
Friday, February 15, 2019

രാജ്യം ഭീകരാക്രമണത്തില്‍ നടുങ്ങി നില്‍ക്കുന്നതിനിടെ ക്രൂരമായ വ്യാജപ്രചാരണത്തിലാണ് ബി.ജെ.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധതരംഗം ഉയരുകയാണ്. ചാവേര്‍ ആക്രമണം നടത്തിയ തീവ്രവാദി ആദില്‍ അഹമ്മദ് രാഹുല്‍ ഗാന്ധിക്കൊപ്പം ഒരു പരിപാടിയില്‍ നില്‍ക്കുന്ന തരത്തിലുള്ള വ്യാജചിത്രമാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇതിന്‍റെ യാഥാര്‍ഥ്യം മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വെളിച്ചത്തായി.

ഒരു പൊതുപരിപാടിയില്‍ രാഹുല്‍ ഗാന്ധിയുടെ അടുത്ത് നില്‍ക്കുന്നയാളുടെ തല വെട്ടിമാറ്റി പകരം  തീവ്രവാദി ആദിലിന്‍റെ തല എഡിറ്റ് ചെയ്ത് ചേര്‍ത്തതായിരുന്നു ചിത്രം. യഥാര്‍ഥ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ബി.ജെ.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.