വ്യാജ ഫേസ്ബുക്ക് പേജിലൂടെ കള്ളപ്രചാരണം ; ഡിജിപിക്ക് ഉമ്മന്‍ ചാണ്ടി പരാതി നല്‍കി

Jaihind News Bureau
Tuesday, February 16, 2021

തിരുവനന്തപുരം :  തന്‍റെ ഫേസ്ബുക്ക് പേജിന് സമാനമായ വ്യാജ  പേജ് നിർമ്മിച്ച് വ്യാജവാര്ത്തകള് പ്രചരിപ്പിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിജിപിക്ക് പരാതി നല്‍കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല് മീഡിയയെ ചിലര് രാഷ്ട്രീയലക്ഷ്യത്തോടെ ദുരുപയോഗിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.