വ്യാജ വാര്‍ത്ത : കെസി വേണുഗോപാല്‍ എംപി സൈബര്‍ സെല്ലില്‍ പരാതി നല്‍കി

Jaihind Webdesk
Thursday, April 1, 2021

KC-Venugopal

രാഹുല്‍ഗാന്ധി വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ ലീഗിന്‍റെ പതാകയ്ക്ക് വിലക്കെന്നും അത് ഉയര്‍ത്താന്‍ നേതൃത്വം അനുവദിച്ചില്ലെന്നുമുള്ള വ്യാജ വാര്‍ത്ത നല്‍കി ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു.

വ്യാജ വാര്‍ത്തയ്ക്ക് ശക്തിപകരാന്‍ താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത അസംബന്ധമാണെന്നും ഇതിനെതിരെ എറണാകുളം സൈബർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും കെ.സി വേണുഗോപാല്‍ അറിയിച്ചു. തനിക്ക് അപകീർത്തികരമായ തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച മീഡിയ വൺ ചാനലിന് എതിരേയും നിയമ നടപടി സ്വീകരിക്കും.

പരാജയ ഭീതിപൂണ്ട എതിര്‍പക്ഷം പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ അതേപടി ഏറ്റുപിടിക്കുന്നത് മാധ്യമ ധാര്‍മ്മികതയ്ക്ക് ചേര്‍ന്നതല്ലെന്നും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഇടയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.