എൻഡിആർഎഫിനെതിരെയും രാഹുൽഗാന്ധിക്കെതിരെയും വ്യാജ വാർത്ത; കെഎസ്‌യു ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകി

 

കൽപ്പറ്റ: ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് വയർ എന്ന് പറയുന്ന ഇൻസ്റ്റാഗ്രാം ന്യൂസ് ചാനലിലൂടെ എൻഡിആർഎഫ് സേനക്കെതിരെയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ക്കെതിരെയും വ്യാജമായി പ്രചരിക്കുന്ന വീഡിയോ സന്ദേശത്തിനെതിരെ കെഎസ്‌യു ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും, സൈബർ സെല്ലിലും, പ്രസ്സ് കൗൺസിലിനും പരാതി നൽകി.

ദുരന്തമുഖത്ത് ഒറ്റക്കെട്ടായി വയനാടൻ ജനത പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വിദ്വേഷം സൃഷ്ടിക്കുന്നതും വയനാടൻ ജനതയ്ക്ക് ഇടയിൽ വർഗീയ കലാപം സൃഷ്ടികുക ലക്ഷ്യത്തോടുകൂടി പടച്ചുവിടുന്ന ഇത്തരം വ്യാജ വീഡിയോ ക്കെതിരെയും വീഡിയോ നിർമ്മിക്കാൻ നേതൃത്വം നൽകുന്നവർക്കെതിരെയും കൃത്യമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റി പരാതി നൽകിയതെന്ന് അഡ്വ. ഗൗതം ഗോകുൽദാസ് പറഞ്ഞു.

Comments (0)
Add Comment