കണ്ണൂർ കൂത്തുപറമ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍

 

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് വ്യാജമദ്യം പിടികൂടി. കൂത്തുപറമ്പ് പഴയ നിരത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും 80 ലിറ്റർ വാഷും 15 ലിറ്റർ ചാരായവുമാണ് എക്സൈസ് പിടികൂടിയത്. വ്യാജമദ്യം നിർമ്മിച്ച കൈതേരിയിലെ ലിജീഷ് എന്നയാളെ അറസ്റ്റ് ചെയ്തു.

കൂത്തുപറമ്പ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം.എസിന്‍റെ നേതൃത്വത്തിൽ കൂത്തുപറമ്പ് പഴയ നിരത്തിലെ ശ്രീ നാരായണമഠത്തിന് സമീപത്തെ ആമ്പിലാടേക്ക് പോകുന്ന റോഡിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് വ്യാജമദ്യവും നിർമ്മാണ സാമഗ്രികളും പിടികൂടിയത്. ചാരായം വാറ്റാനായി 200 ലിറ്റർ കൊള്ളുന്ന ബാരലിൽ 80 ലിറ്റർ വാഷും 25 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് കന്നാസിൽ 15 ലിറ്റർ ചാരായവുമാണ് കണ്ടെടുത്തത്. കെട്ടിട ഉടമസ്ഥലത്തുണ്ടായിരുന്നില്ല.

പ്രിവന്‍റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു എൻ.സി, സുബിൻ എം, ശജേഷ് സി.കെ, ജിജീഷ് സി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.

Comments (0)
Add Comment