കെ സുധാകരനെതിരെ സിപിഎമ്മിന്‍റെ പകപോക്കല്‍ തുടരുന്നു ; വ്യാജ പരാതിയിന്മേല്‍ വിജിലന്‍സ് അന്വേഷണം

Jaihind Webdesk
Sunday, July 4, 2021

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. മുഖ്യ മന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശ പ്രകാരം കെ സുധാകരന്‍റെ മുന്‍ ഡ്രൈവറില്‍ നിന്ന് പരാതി എഴുതി വാങ്ങിയാണ് സർക്കാർ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ഉത്തരവ് വിജിലന്‍സ് ഡൈറക്ടർ കോഴിക്കോട് എസ്.പി ക്ക് കൈമാറി.

കെ.സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ  പഴയകാല സംഭവങ്ങള്‍ പരാമര്‍ശിച്ച് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.ഇത് സർക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയായി മാറി. ഇരട്ട ചങ്കനെന്ന സിപിഎം ഉയർത്തിയ പ്രതിച്ഛായ തകർന്നടിഞ്ഞു. ഇതിനെ തുടർന്നാണ് മുഖം രക്ഷിക്കാന്‍ വ്യാജ പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.