‘100 കടന്ന് പെട്രോള്‍, 1000 തൊട്ട് പാചകവാതകം, ജിഡിപി പോലെ താടിയുള്ളയാള്‍ ഇപ്പോഴും പറയുന്നു അച്ഛാദിന്‍ ആഗയാ’ : അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

 

ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കുന്നതിന് പിന്നാലെ അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് കുതിച്ചുകയറുകയാണ്. കൊവിഡ് ദുരിതത്തില്‍ വലയുന്ന ജനത്തെ തീവെട്ടിക്കൊള്ള നടത്തുന്ന കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ്.

ഇന്ധനവിലക്കയറ്റം, പാചകവാതകവില, തൊഴിലില്ലായ്മ, കര്‍ഷകപ്രശ്നം, പോഷകാഹാരക്കുറവ് നേരിടുന്ന കുഞ്ഞുങ്ങള്‍, കൊവിഡ് കാലത്ത് ചികിത്സാ സൌകര്യം പോലും ലഭിക്കാത്ത ജനത തുടങ്ങിയവയെല്ലാം യാഥാര്‍ത്ഥ്യങ്ങളായി മുന്നില്‍ നില്‍ക്കുമ്പോഴും ഭരണകൂടത്തിന്‍റെ പിടിപ്പുകേടില്‍ തീരാദുരിതത്തിലായ ജനത്തോട് ഇപ്പോഴും അച്ഛാദിന്‍ വന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നതെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

പി.കെ അബ്ദുറബ്ബിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

ഇന്ധന വില 100 കടന്നു.

കടുകെണ്ണ വില 200നു മുകളിൽ.

പാചക വാതക വില 1000 തൊടാൻ നിൽക്കുന്നു.

തൊഴിലില്ലായ്മ നൂറ്റാണ്ടിലെ ഉച്ചസ്ഥായിയിൽ.

കർഷക സമൂഹം ഉല്‍ക്കടവ്യഥയിൽ.

കോടിക്കണക്കിനു കുഞ്ഞുങ്ങൾ അപപോഷണം അഭിമുഖീകരിക്കുന്നു.

യഥോചിതമായ ചികിത്സ സൗകര്യമില്ലാതെ ജനത പിടയുന്നു.

ഇന്ത്യയിൽ കോവിഡ് മരണം പല ലക്ഷങ്ങൾക്കും മുകളിലാണെന്ന് ഇന്ത്യൻ മാധ്യമങ്ങളിലല്ല, ലോകം വിശ്വസിക്കുന്ന പാശ്ചാത്യ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നിട്ടും, ഇന്ത്യയുടെ ഇപ്പോഴത്തെ GDP പോലെ താടി താഴോട്ട് നീട്ടിയാൽ ടാഗോറാകുമെന്ന് കരുതുന്നവൻ പറയുന്നു
“അച്ഛാദിൻ ആ ഗയാ”

 

https://www.facebook.com/PK.Abdu.Rabb/photos/a.739669712713020/4646372495376036/

Comments (0)
Add Comment