വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

Jaihind News Bureau
Saturday, October 10, 2020

വയലാർ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ‘ഒരു വെർജീനിയൻ വെയിൽക്കാലം’ എന്ന സമാഹാരത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. നാൽപത്തി നാലാമത് വയലാർ പുരസ്കാരമാണ് കവി ഏഴാച്ചേരി രാമചന്ദ്രൻ സ്വന്തമാക്കിയത്.

ഡോ. കെ.പി.മോഹനൻ (സെക്രട്ടറി, കേരള സാഹിത്യ അക്കാദമി), ഡോ. എൻ.മുകുന്ദൻ, പ്രഫ. അമ്പലപ്പുഴ ഗോപകുമാർ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്‍റ്‌ പെരുമ്പടവം ശ്രീധരൻ ജഡ്ജിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.