കൊടും ചൂട്; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില ഏഴു ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.   44 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അടുത്ത ഏഴു ദിവസം കൂടി ഉയര്‍ന്ന താപനില തുടരുമെന്നും അറിയിച്ചു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ ചൂട് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ചൂടിന് ശമനമേകിക്കൊണ്ട് മഴ ശക്തമായിരിക്കുകയാണ്. മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

Comments (0)
Add Comment