‘എക്സ്പോസിങ് പിണറായി A2Z’; സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാന്‍ വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്; ഉദ്ഘാടനം ഇന്ന്

Jaihind News Bureau
Tuesday, August 4, 2020

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ   അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടുന്ന ‘എക്സ്പോസിങ് പിണറായി A2Z’  വീഡിയോ പരമ്പരയുമായി കോണ്‍ഗ്രസ്. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കുന്ന വീഡിയോ പരമ്പരയുടെ ഉദ്ഘാടനം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്ന്  ട്രെയിലര്‍ പുറത്തിറക്കിക്കൊണ്ട് നിര്‍വ്വഹിക്കും.

A മുതൽ Z വരെയുള്ള അക്ഷരമാലാക്രമത്തിൽ  സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാണിക്കുന്ന 26 മുതൽ 30 വരെ എപ്പിസോഡുകൾ ആണ് പ്ലാൻ ചെയ്തിട്ടുള്ളതെന്ന് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിന്‍റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.മാത്യു കുഴല്‍നാടന്‍  പറഞ്ഞു.  പൊതുജനങ്ങൾക്ക് കൂടി ഭാഗവാക്കാകാൻ കഴിയുന്ന  ഇന്‍ററാക്ടീവ് വെബ്സൈറ്റും ലോഞ്ച് ചെയ്യാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.