തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി; മംഗലപുരം ഏരിയ സമ്മേളനത്തിനിടെ ഏരിയ സെക്രട്ടറി ഇറങ്ങി പോയി

 

തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. തിരുവനന്തപുരം സിപിഎമ്മിലാണ് വിഭാഗീയത. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാര്‍ട്ടി ജില്ലാ സെക്രട്ടറി വി. ജോയിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേസമയം മധു സിപിഎം വിട്ടേക്കുമെന്നാണ് സൂചന.

Comments (0)
Add Comment