‘പാവങ്ങളെ ചൂഷണം ചെയ്ത് സുഹൃത്തുക്കളെ വളർത്തുന്നു’ ; മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Jaihind News Bureau
Thursday, September 24, 2020

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ തെറ്റായ കർഷക നയങ്ങള്‍ക്കും തൊഴില്‍ ചട്ടങ്ങള്‍ക്കുമെതിരെ രാഹുല്‍ ഗാന്ധി. കർഷകർക്ക് പിന്നാലെ തൊഴിലാളികൾക്കും പ്രഹരം ഏല്‍പ്പിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. പാവങ്ങളെ ചൂഷണം ചെയ്ത് സുഹൃത്തുക്കളെ പരിപോഷിപ്പിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭമാണ് നടക്കുന്നത്. കാർഷിക ബില്ലിനെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാവുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്ന കർഷകർ ഇന്ന് മുതൽ ട്രെയിന്‍ തടയൽ സമരത്തിലേക്ക് കടക്കും. കർഷക പ്രതിഷേധങ്ങൾ ഡല്‍ഹിയിലേക്ക് എത്തുന്നതിനാൽ അതിർത്തിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.