ഹര്‍ത്താല്‍: സര്‍വ്വകലാശാല, എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു

Jaihind Webdesk
Monday, February 18, 2019

യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹർത്താലിനെ തുടർന്നു വിവിധ പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി, ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു.
കേരള സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്നു പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.