മുന്‍ കേന്ദ്രമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ കിള്ളി കൃപാ റാണിയും പ്രവര്‍ത്തകരും കോൺഗ്രസിൽ ചേര്‍ന്നു

 

അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം പാർലമെന്‍റ് മണ്ഡലത്തിൽ നിന്നുള്ള മുൻ എംപിയും മുന്‍ കേന്ദ്രമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ കിള്ളി കൃപാ റാണി കോൺഗ്രസിൽ ചേർന്നു. ഭര്‍ത്താവ് റാംമോഹന്‍ റാവുവും നിരവധി പ്രവർത്തകരും കൃപാറാണിക്കൊപ്പം കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ആന്ധ്രാപ്രദേശ് പിസിസി പ്രസിഡന്‍റ്  വൈ.എസ്. ശർമിള ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തേണ്ടത് അനിവാര്യമാണെന്ന് കൃപാറാണി പറഞ്ഞു. ഭരണകക്ഷിയായ വൈഎസ്ആർസിപിയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് കൃപാറാണി രാജിവെച്ചത്. ഇതിനോടകം മറ്റു പാര്‍ട്ടികളില്‍ നിന്ന് നൂറുകണക്കിന് നേതാക്കളാണ് കോണ്‍ഗ്രസിലേക്ക് എത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കോണ്‍ഗ്രസിന് കൂടുതല്‍ കരുത്തേകുന്നതാണ് പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക്.

Comments (0)
Add Comment