റോസമ്മ ചാക്കോ അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

Jaihind Webdesk
Thursday, March 14, 2019

Rosamma-Chacko

മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ റോസമ്മ ചാക്കോ (92) അന്തരിച്ചു.  വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെൻറ് ജോർജ് കത്തോലിക്കാ പള്ളിയിൽ നടക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് എന്നിവർ ആദരാഞ്ജലികളർപ്പിച്ചു.

1927 മാർച്ച് 17ന് സി.ചാക്കോയുടെയും മരിയമ്മ ചാക്കോയുടെയും മകളായായാണ് റോസമ്മ ചാക്കോ ജനിച്ചത്. കെപിസിസി വൈസ് പ്രസിഡന്‍റായും മഹിളാ കോൺഗ്രസ് സെക്രട്ടറിയായും റോസമ്മ ചാക്കോ പ്രവർത്തിച്ചു. ഇടുക്കി,ചാലക്കുടി, മണലൂർ എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എട്ടും ഒൻപതും പത്തും കേരള നിയമസഭകളിലെ അംഗവുമായിരുന്നു.