ആലപ്പുഴയില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് മരണം

ആലപ്പുഴ ജില്ലയില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്ന് മരണം.  ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ആംബുലന്‍സ് സ്കൂട്ടറില്‍ ഇടിച്ച് വിമുക്ത ഭടന്‍ മരിച്ചു.  പട്ടണക്കാട് കണ്ടെയ്‌നർ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരനും സൈക്കിൾ യാത്രക്കാരനും മരിച്ചു.

വൈകുന്നേരം 5 ന് ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വെച്ച് ആംബുലൻസ് സ്കൂട്ടറിൽ ഇടിച്ചാണ് വിമുക്ത ഭടനായ താമല്ലാക്കൽ സ്വദേശി മോഹനാണ് മരിച്ചത്. ഇടറോഡിൽ നിന്ന് ദേശീയ പാതയിലേക്ക് കയറിയ മോഹനൻ്റെ സ്കൂട്ടറിൽ കൊല്ലത്ത് നിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് ഇടിച്ചത്. ഉടൻ തന്നെ അപകടത്തിൽപ്പെട്ട ആംസുലൻസിൽ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പട്ടണക്കാട് രാവിലെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കണ്ടെയ്‌നർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനും സൈക്കിൾ യാത്രക്കാരനും ആണ് മരിച്ചത്.  ചെല്ലാനം സ്വദേശി ജോയ്, വയലാർ സ്വദേശി അപ്പച്ചന്‍ എന്നിവരാണ് മരിച്ചത്.

Road Accidents
Comments (0)
Add Comment