മുന്‍ സി.പി.എം മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

Jaihind Webdesk
Wednesday, December 12, 2018

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബുദ്ധദേവ് ഭട്ടാചാര്യയുടെ മന്ത്രിസഭാംഗമായിരുന്ന അബ്ദുസ് സത്താര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗൗരവ് ഗോഗിയ്, സോമന്‍ മിത്ര പ്രദീപ് ഭട്ടാചാര്യ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് സത്താര്‍ സി.പി.എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

ദേശീയതലത്തില്‍ ബി.ജെ.പിയെയും സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസിനെയും പ്രതിരോധിക്കാന്‍ മതേതര പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നു. ജനങ്ങളെ വിഭജിക്കുന്ന ഈ രണ്ടുപാര്‍ട്ടികളുടെയും അജണ്ടയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ’ അബ്ദുസ് സത്താര്‍ പറഞ്ഞു.

സി.പി.എമ്മിന്റെ ഭട്ടാചാര്യ മന്ത്രിസഭയില്‍ ന്യൂനപക്ഷ വികസന, മദ്രസാ വിദ്യാഭ്യാസ മന്ത്രിയായിരുന്നു 49കാരനായ സത്താര്‍. കൂടുതല്‍ നേതാക്കള്‍ സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്ക് വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിന്റെ ആദ്യഘട്ടമായാണ് അദ്ദേഹം തന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.[yop_poll id=2]