ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികളെ വീണ്ടും ചോദ്യം ചെയ്യും; തെളിവെടുപ്പ് പൂർത്തിയായി

 

കൊല്ലം: ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണസംഘം പ്രതികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം രണ്ടാം പ്രതി അനിതകുമാരിയെ കുട്ടിയെ ഉപേക്ഷിച്ച ആശ്രമം മൈതാനത്ത് കൊണ്ടുവന്ന് തെളിവെടുത്തിരുന്നു. കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിലും ഒളിവിൽ താമസിച്ച തമിഴ്‌നാട്ടിലെ പുളിയറയിലും പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. പത്മകുമാറിന്‍റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണവും തുടരുകയാണ്.

Comments (0)
Add Comment