‘എല്ലാവരും സുരക്ഷിതരായിരിക്കുക’ ; കേരളത്തില്‍ കൊവിഡ് പടരുന്നതില്‍ ആശങ്കയറിയിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Friday, July 30, 2021

ന്യൂഡൽഹി : കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘സംസ്ഥാനത്തെ എല്ലാം സഹോദരീ സഹോദരന്മാരും സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കണം. എല്ലാവരും സുരക്ഷിതരായിരിക്കുക’– രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മൂന്നു ദിവസമായി 22,000ത്തിനു മുകളിൽ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിന്‍റെ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും ആശങ്ക അറിയിച്ചിരുന്നു. നാഷണല്‍ ഡീസീസ് കണ്‍ട്രോള്‍ സെന്റര്‍ ഡയറക്ടര്‍ ഉള്‍പ്പെടെ ആറംഗ വിദഗ്ധ സംഘം ഇന്ന് സംസ്ഥാനത്തെ പത്ത് ജില്ലകള്‍ സന്ദർശിക്കും.