“രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്” – കലാലയ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 26, 2020

കലാലയ രാഷ്ട്രീയ പ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യാനുളള അവകാശം ഭരണഘടന തന്നെ നൽകിയിട്ടുള്ളതാണ്. നമ്മുടെ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പ്രതിഷേധങ്ങൾ പാടില്ല എന്ന സമീപനത്തോട് യോജിപ്പില്ല, ചില സന്ദർഭങ്ങളിൽ സമരം ചെയ്യേണ്ടിവരും, പഠിപ്പ് മുടക്കേണ്ടിവരും ഇതെല്ലാം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള കാര്യമാണ്. വിധി പൂർണ്ണമായും പഠിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പ്രതികരിക്കാമെന്നും രമേശ് ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.