എയർ ഹോസ്റ്റസ് ഗീതിക ശർമയും അമ്മയും ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതി ഗോപാൽ കാണ്ടയുടെ പിന്തുണ സ്വീകരിച്ച് ഹരിയാനയിൽ ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിയെ വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആത്മാഭിമാനമുള്ള എല്ലാ സ്ത്രീകളും സ്ത്രീ സുരക്ഷയും പറഞ്ഞു വരുന്ന ബിജെപി നേതാക്കളെ ബഹിഷ്കരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഗോപാൽ കാണ്ടയെ കൂട്ടുപിടിച്ച ബിജെപി നിലപാടിനെതിരെ ഹരിയാനയിൽ ആകെ ശക്തമായ പ്രതിഷേധമാണ് ഉള്ളത്.
ബിജെപി ഗോപാല്‍ കാണ്ടയുടെ പിന്തുണ തേടിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
First Kuldip Sengar, then Chinmayanand, now Gopal Kanda….every self respecting Indian woman should boycott the BJP and its leaders if they EVER dare to speak of respecting women again.#SayNoToKanda
— Priyanka Gandhi Vadra (@priyankagandhi) October 25, 2019
“ആദ്യം കുല്‍ദിപ് സെന്‍ഗര്‍, പിന്നെ ചിന്മയാനന്ദ് ഇപ്പോള്‍ ഗോപാല്‍ കാണ്ട… ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യന്‍ സ്ത്രീകളും സ്ത്രീകളെ ബഹുമാനിക്കുന്നതിനെക്കുറിച്ച് പറഞ്ഞുവരുന്ന ബിജെപിയേയും അവരുടെ നേതാക്കളേയും ബഹിഷ്‌കരിക്കണം. ” പ്രിയങ്ക കുറിച്ചു. സെ നോ ടു കാണ്ട (#SayNoToKanda) എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റ്.
https://youtu.be/BFJDWe8pm7E